Join News @ Iritty Whats App Group

ജനവാസ മേഖലയിലെത്തിയ കാട്ടാനകളെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി


പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി മതിലേരിതട്ട് ഭാഗത്തുനിന്ന് അഞ്ച് കാട്ടാനകള്‍ ജനവാസമേഖലയിലിറങ്ങിയത് ഭീതി പരത്തി.

ഇന്നലെ പുലര്‍ച്ചയൊണ് മതിലേരിഭാഗത്ത് കാട്ടാനക്കൂട്ടം എത്തിയത്. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും എത്തി കാട്ടാനകളെ പടക്കം പൊട്ടിച്ച്‌ കാട്ടിലേക്ക് തുരത്തി. 

കാടിറങ്ങിയ കാട്ടാനകള തുരത്തുന്നതിന്‍റെ ഭാഗമായി രാത്രി മുതല്‍ കുന്നത്തൂര്‍, പാടാം കവല ഉള്‍പ്പെടുന്ന വനമേഖലയില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് പാടാംകവലയിലെ വനം വകുപ്പ് ഓഫീസില്‍ രാത്രികാലത്ത് അഞ്ച് ഉദ്യോഗസ്ഥരും, അഞ്ച് വാച്ചര്‍മാരും ഡ്യൂട്ടിയിലുണ്ട്. ഡിഎഫ്‌ഒ പി. കാര്‍ത്തിക്കിന്‍റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് രാത്രിയും നിരീക്ഷണം നടത്തുന്നത്. 

കഴിഞ്ഞ ദിവസം കുന്നത്തൂര്‍ മേഖലയില്‍ കാട് കയറ്റിയ കാട്ടാനകള്‍ തിരികെ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

أحدث أقدم
Join Our Whats App Group