Join News @ Iritty Whats App Group

മുഴുവന്‍ പേര്‍ക്കും പട്ടയം;കൂത്തുപറമ്ബ് മണ്ഡലത്തില്‍ പട്ടയം അസംബ്ലി

കൂത്തുപറമ്ബ് മണ്ഡലത്തിലെ മുഴുവൻ പേര്‍ക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി പട്ടയം അസംബ്ലി നടന്നു.

കെ.പി. മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും താലൂക്ക്തല റവന്യൂ ഉദ്യോഗസ്ഥരും അസംബ്ലിയില്‍ പങ്കെടുത്തു. തലശ്ശേരി തഹസില്‍ദാര്‍ കെ. ഷീബ സ്വാഗതം പറഞ്ഞു.

പാനൂര്‍ നഗരസഭ ചെയര്‍മാൻ വി. നാസര്‍, കൂത്തൂപറമ്ബ് വൈസ് ചെയര്‍മാൻ പി.പി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാജീവൻ, എൻ.വി. ഷിനിജ, പി. വത്സൻ, വി.കെ. തങ്കമണി, ജില്ല പഞ്ചായത്ത്‌ അംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി. ദാമോദരൻ, കെ.പി. യൂസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. രമേശൻ എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group