Join News @ Iritty Whats App Group

മണിപ്പൂർ സംഭവം: 'പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിര്, ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തു' ;സുരാജ് വെഞ്ഞാറമൂട്

ണിപ്പൂർ സംഭവവുമായി ബന്ധപ്പെട്ട് പങ്കുവച്ച തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ പോസ്റ്റ് ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ എന്നും സുരാജ് ഓർമപ്പെടുത്തി. 

"മണിപ്പൂരിലെ സംഭവം ആയി ബന്ധപ്പെട്ട് അല്പം മുൻപ് പങ്കുവച്ച പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തതായി കാണുന്നു... ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ...", എന്നാണ് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിൽ കുറിച്ചത്. 

"മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ", എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് നേരത്തെ പങ്കുവച്ച പോസ്റ്റ്. ഇതിൽ ഇന്ത്യ ടുഡേയിൽ വന്ന മണിപ്പൂർ സംഭവത്തിന്റെ വാർത്തയും സുരാജ് പങ്കുവച്ചിരുന്നു. 

Post a Comment

أحدث أقدم
Join Our Whats App Group