ഇരിട്ടി: സഹോദരി മരിച്ച് മൂന്നാം ദിനം സഹോദരനും മരിച്ചു. കുയിലൂരിലെ പുതിയ വീട്ടിൽ പി.വി. നാരായണൻ (70 )ആണ് മരിച്ചത്. നാരായണന്റെ സഹോദരി കരേറ്റയിലെ പി. ലക്ഷ്മിക്കുട്ടി അമ്മ കഴിഞ്ഞ ഞായറാഴ്ച്ചയാണ് അന്തരിച്ചത്. ഇവരുടെ സഞ്ചയനം ബുധനാഴ്ച്ച നടക്കാനിരിക്കെയാണ് സഹോദരന്റെയും മരണം. ഭാര്യ: പി.വി. കാർത്ത്യായനി. മക്കൾ: ദീപ ( തില്ലങ്കേരി), ദിപേഷ് ( ക്ലാർക്ക്, പി ആർ എൻ എസ് എസ് കോളേജ്, മട്ടന്നൂർ), ദിലീപ് കുമാർ (അധ്യാപകൻ, പട്ടാനൂർ കെ പി സി ഹയർ സെക്കൻഡറി). മരുമക്കൾ: സി.വി. ബാബു ത്രില്ലങ്കേരി), ശില്പ് (തെരൂർ), അപർണ്ണ (പായം ). മറ്റ് സഹോദരങ്ങൾ: ദേവി അമ്മ, പരേതരായ, പൈതൽ, മാധവി അമ്മ.
സഹോദരി മരിച്ച് മൂന്നാം ദിനം സഹോദരനും മരിച്ചു.
News@Iritty
0
إرسال تعليق