മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയെങ്കിലും വിനായകൻ ഹാജരായില്ല. തുടർന്നാണ് അറസ്റ്റിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് വിനായകനു മേൽ ചുമത്തിയിരിക്കുന്നത്.
അറസ്റ്റ് ചെയ്താലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. അതിനിടെ വിനായകനെതിരേ ചലച്ചിത്ര സംഘടനകള്‍ നടപടിക്കൊരുങ്ങി. ഇയാളെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി നിർത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്. പൊലീസ് നടപടി വന്ന ശേഷം തീരുമാനം അറിയിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. ഒരാൾ മരണപ്പെടുമ്പോൾ വരുന്ന നഷ്ടം വലുതാണ്. അവർക്ക് നല്ല യാത്രയയപ്പ് നൽകി ലോകത്ത് നിന്ന് പറഞ്ഞു വിടേണ്ടത്. സർക്കാർ വലിയ തരത്തിലാണ് യാത്രയയപ്പ് നൽകിയത്. ആ ബഹുമാനം നമ്മൾ പരസ്പരം നൽകണമെന്ന് സജി ചെറിയാൻ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എങ്കിലും ഈ വിഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടു.
إرسال تعليق