മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും ഇന്നും സ്തംഭിച്ചു. രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷവും രാജസ്ഥാനിലെ സ്ത്രീസുരക്ഷ ഉന്നയിച്ച ഭരണകക്ഷിയും നോട്ടീസ് നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ ശക്തമായ നീക്കത്തിന് പ്രതിപക്ഷ ഐക്യമുന്നണിയുടെ നീക്കം. മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളും സ്തംഭിപ്പിക്കുന്നതിനൊപ്പം ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' യോഗത്തില്‍ തീരുമാനമായെന്നാണ് സൂചന. രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുകയും ചെയ്യും.
മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് വിശദീകരണം നല്‍കിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമെന്ന നിലയിലാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം. പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും അവശേഷിക്കിുന്നില്ല. സര്‍ക്കാരിന് സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവിശ്വാസം വിജയിക്കില്ലെന്ന് പ്രതിപക്ഷത്തിന് അറിയാം. എന്നാല്‍ പ്രതിപക്ഷ ഐക്യം സഭയില്‍ ബോധ്യപ്പെടുത്താമെന്ന വിശ്വാസമാണ് സര്‍ക്കാരിനെതിരായ നീക്കത്തിനു പിന്നില്‍.
അതേസമയം, മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും ഇന്നും സ്തംഭിച്ചു. രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷവും രാജസ്ഥാനിലെ സ്ത്രീസുരക്ഷ ഉന്നയിച്ച ഭരണകക്ഷിയും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയ ചെയര്‍മാന്‍ ജഗ്ദീപ് ദന്‍കര്‍, ഭരണപക്ഷത്തിന്റെ നോട്ടീസില്‍ ഹൃസ്വചര്‍ച്ച അനുവദിക്കുകയും ചെയ്തു. ഇതോടെ സഭ വീണ്ടും ്രപക്ഷുബ്ദമാകുകയും ഉച്ചവരെ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
إرسال تعليق