പാലക്കാട്: പാലക്കാട് ജില്ലയിൽ ബാലവിവാഹം നടന്നതിനെ തുടർന്ന് ഭർത്താവിനെതിരെ കേസ്. ബാലവിവാഹ നിരോധന നിയമപ്രകാരം ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസാണ് കേസെടുത്തത്. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. ചെർപ്പുളശേരി സ്വദേശി 17 കാരിയെ വിവാഹം ചെയ്തത് ജൂൺ 29നാണ്. വിവാഹം നടന്നത് തൂത ക്ഷേത്രത്തിലായിരുന്നു. സംഭവത്തിൽ തുടർ അന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട്ട് ബാലവിവാഹം, നടന്നത് തൂത ക്ഷേത്രത്തിൽ; ഭർത്താവിനെതിരെ കേസ്
News@Iritty
0
إرسال تعليق