കല്‍പ്പറ്റ: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റിലായി. പനമരം പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി.എം. ജോണി (50) യെയാണ് മേപ്പാടി പൊലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനാണ് അറസ്റ്റിലായ ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ വൈകുന്നേരം സ്‌ക്കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറയുകയായിരുന്നു.
അഞ്ച് വിദ്യാര്‍ത്ഥിനികളാണ് കായിക അധ്യാപകനെതിരെ ആദ്യഘട്ടത്തില്‍ പരാതിയുമായി രംഗത്ത വന്നിരിക്കുന്നത്. വിദ്യാര്‍ഥിനികളില്‍ കാര്യങ്ങള്‍ മനസിലാക്കിയ പൊലീസ് ബുധനാഴ്ച തന്നെ ജോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അവ പരിശോധിക്കുന്നതിനായി സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടും.
അറസ്റ്റിലായ കായിക അധ്യാപകന്‍ ജോണി കോഴിക്കോട് ജില്ലയിലെ കസബ പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നു. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേ സമയം മുന്‍പ് പോക്‌സോ കേസില്‍ പ്രതിയായ അധ്യാപകന്‍ വീണ്ടും എങ്ങനെയാണ് ഒരു സ്‌കൂളില്‍ കായിക അധ്യാപകനായി എത്തിയത് എന്ന് നാട്ടുകാർ ചോദിക്കുന്നു. ഇത് വിദ്യാഭ്യാസ വകുപ്പിന്‍റെ ജാഗ്രത കുറവാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
إرسال تعليق