കൊട്ടിയൂര്‍: അടക്കാത്തോട് പൂക്കുണ്ടില്‍ നിന്നും രാജവെമ്ബാലയെ പിടികൂടി. പാലത്തിങ്കല്‍ സാജന്റെ വീടിന് സമീപത്ത് നിന്നാണ് ഞായറാഴ്ച രാവിലെ കൂറ്റന്‍ രാജവെമ്ബാലയെ പിടികൂടിയത്.
പ്രദേശത്തെ ഒരാളുടെ പൊട്ടക്കിണറ്റിലാണ് രാജാവെമ്ബാല ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലകളില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും രാജവെമ്ബാലകളെ കണ്ടെത്തുന്നത് ജനങ്ങളില്‍ ഭീതിപരത്തിയിട്ടുണ്ട്.
കര്‍ണാടക വനമേഖലയില്‍ നിന്നാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് രാജവെമ്ബാലകള്‍ ഇറങ്ങുന്നതെന്നാണ് നിഗമനം. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടുകള്‍ അടച്ചുറപ്പോടെ സൂക്ഷിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
إرسال تعليق