Join News @ Iritty Whats App Group

ജീവകാരണ്യ പ്രവർത്തനത്തിനായി വിളക്കോട് നിർമ്മിക്കുന്ന ഡയാലിസീസ് യുണിറ്റിന്റെയും സന്തോഷഭവനത്തിന്റെും ശിലാസ്ഥാപനം നാളെ

ഇരിട്ടി: ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂരിലെ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയാലിസിസ് സെന്ററിന്റെയും അരശണരെ സഹായിക്കുന്നതിനായി നിർമ്മിക്കുന്ന സന്തോഷ ഭവനത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച്ച വൈകിട്ട് മൂന്നിന് വിളക്കോട് പുഴക്കര ജുമാമസ്ജിദിന് സമീപം നടക്കും.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും. വി. ശിവദാസൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. വിളക്കോട് പുഴക്കരയിൽ മലയോര ഹൈവേയിൽ 35 സെന്റ് സ്ഥലത്ത് 8000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. നിർധരരായ രോഗികൾക്ക് സൗജന്യ ഡയാലിസ് സൗകര്യവും കുടുംബങ്ങളാൽ ഉപേക്ഷിക്കപ്പെട്ട് ആരോരുമില്ലാതെ അവശത അനുഭവിക്കുന്ന വയോജനങ്ങൾക്കും ഓട്ടിസം, സെലിബ്രൽ പാൾസ് പോലുള്ള രോഗം ബാധിച്ച ഭിന്നശേഷി കുട്ടികൾക്കും സംരക്ഷണമൊരുക്കുന്ന സന്തോഷഭവനവുമാണ് ഇതോടൊപ്പം ആരംഭിക്കുകയെന്ന് തറവാട്- തണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ എം. പി നാസർ, മുഹമ്മദ് സാദിഖ്,കെ.കെ അയ്യൂബ് ഹാജി , പാണംബ്രോൻ സലാം, യൂനുസ് പാണംബ്രോൻ ,ഗ്രാമപഞ്ചായത്ത് അംഗം കെ .വി റഷീദ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group