Join News @ Iritty Whats App Group

മഴക്കാല ദുരന്തനിവാരണം ഇരിട്ടി നഗരസഭാതല യോഗം

ഇരിട്ടി: മഴക്കാല ദുരന്തനിവാരണം സംബന്ധിച്ച് ഇരിട്ടി നഗരസഭാ തലത്തിൽ സ്വീകരിക്കേണ്ട വിവിധ നടപടികൾ സംബന്ധിച്ച് ജനപ്രതിനിധികളുടെയും റവന്യു, പോലിസ്, അഗ്നിശമനസേന , വൈദ്യുതി വകുപ്പ് , സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം നഗരസഭ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. സോയ, കെ. സുരേഷ്, കൗൺസിലർമാരായ പി. ബഷിർ ,കെ, മുരളിധരൻ, കെ.അനിത, എൻ.സിന്ധു, പി.സീനത്ത്, പി.രഘു നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ,ഇരിട്ടി എസ് ഐ ഷിബു, മട്ടന്നൂർ സബ്ബ് ഇൻസ്പെക്ടർ കെ.പി. അബ്ദുൾനാസർ, കെ എസ് ഇ ബി സബ്ബ് എഞ്ചിനിയർ പി. ധനജ്ഞയൻ, ഇരിട്ടി അഗ്നിശമനസേന റസ്ക്യു ഓഫിസർ പി. അനിഷ്, ചാവശ്ശേരി വില്ലേജ് ഓഫിസർ ലക്ഷ്മണൻ, കിഴൂർ വില്ലേജ് അസിസ്റ്റൻ്റ് വി.കെ. രാജഗോപാൽ, സന്നദ്ധ സേവന പ്രവർത്തകരായ എം.വി. ജിദേവ്, അനിഷ് കുമാർ, എം. നിഖിലേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group