കോഴിക്കോട്: പൊതുവ്യക്തി നിയമത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ആര്‍.എസ്.എസിന്റെ ഫാസിസത്തിനെതിരാണെന്ന് പാര്‍ട്ടി സംസ്ഥാന ശസക്രട്ടറി എം.വി ഗോവിന്ദന്‍. ചടങ്ങില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പങ്കെടുക്കാത്തതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച എം.വി ഗോവിന്ദന്‍, പാര്‍ട്ടി സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും സിപിഎം പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്നും പറഞ്ഞൂ. അതേസമയം, തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെതിരായ നടപടി മാധ്യമങ്ങളോട് പറയേണ്ട കാര്യമല്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
പൊതു വ്യക്തി നിയമം വര്‍ത്തമാന കാലഘട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രഖ്യാപനമാണ്. ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നതിനുള്ള മതദ്രുവീകരണമുണ്ടാക്കാനാണ് ബിജെപിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. മതത്തിലധിഷ്ഠിതമായ ഇന്ത്യ പടുത്തുയര്‍ത്തുക എന്ന ആര്‍.എസ്.എസ് ലക്ഷ്യമാണ്. അതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് സിപിഎം ശ്രമം. മതത്തിന്റെയോ സമുദായത്തിന്റെ ഭാഗമല്ല ഇന്നത്തെ സെമിനാര്‍. ഏതു കക്ഷി വരുമെന്ന് പറയുന്നില്ല. ഇന്ത്യയുടെ ഭാവിയുമായി ബന്ധപ്പെട്ട, ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് തെറ്റായ ദ്രുവീകരണം നടത്തുകയാണ് ആര്‍.എസ്.എസും ബിജെപിയും. അവര്‍ക്ക് ഇതില്‍ ആത്മാര്‍ത്ഥമായ താല്‍പര്യമുണ്ടായിട്ടല്ല. അവര്‍ ്രദുവീകരണത്തിന് ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസ് അനുകൂല സമീപമെടുത്താന്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജന്‍ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. സ്വാഗത സംഘമാണ് ആളുകളെ ക്ഷണിച്ചത്. ആര് പങ്കെടുക്കണം. ആര് പങ്കെടുക്കേണ്ട എന്ന് അവരാണ് തീരുമാനിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ വിട്ടുനില്‍ക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയപ്പോള്‍, പങ്കെടുക്കണമോ എന്ന് അദ്ദേഹം അല്ലേ തീരുമാനിക്കേണ്ടത്. ഇതിലേക്ക് ആരെയും ക്ഷണിക്കേണ്ടതില്ല. പാര്‍ട്ടി സംഘടിപ്പിക്കുന്ന ചടങ്ങാണ്. എന്നെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ പങ്കെടുക്കുന്നത് എന്നായിരുന്നു മറുപടി.
കോഴിക്കോട് സെമിനാര്‍ നടക്കുമ്പോള്‍ കണ്ണൂരിലായിരുന്ന ഇ.പി ജയരാജന്‍ രാവിലെ തിരുവനന്തപുരത്തെത്തി. ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നാണ് നല്‍കുന്ന വിശദീകരണം.
സിപിഎം പ്രതിനിധിയായി ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്നതിനാല്‍ മറ്റാരെയെങ്കിലും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. ഞങ്ങളെല്ലാം സംഘടാകരാണ്. എല്‍ഡിഎഫ് അല്ല പരിപാടി നടത്തുന്നത് സിപിഎമ്മാണ്. ഞങ്ങള്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെതിരായ നടപടി മാധ്യമങ്ങളോട് പറയേണ്ട കാര്യമല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പതിനായിരം പേര്‍ക്ക് പങ്കെടുക്കാവുന്ന ചടങ്ങാണ് സിപിഎം സംഘടിപ്പിക്കുന്നത്. പതിനയ്യായിരം പേര്‍ എങ്കിലും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സിപിഎം കരുതുന്നത്. സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളും താമരശേരി ബിഷപ് അടക്കമുള്ള മത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
إرسال تعليق