അറക്കല്‍ മ്യൂസിയത്തിന് സമീപം തെരുവുനായ്ക്കളുടെ അക്രമണത്തില്‍ മീന്‍പിടിത്ത തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു.
ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെയാണ് സംഭവം. സമീപത്തെ കടയില്‍ നിന്നും ചായ കുടിച്ച് കടപ്പുറത്തേക്ക് നടന്നുപോവുകയായിരുന്ന നൗശാദിനെ എട്ടോളം തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അലറി വിളിച്ചാടിയ നൗശാദിനെ മീന്‍പിടിത്തത്തിന് പോകുന്നവരും മറ്റുള്ളവരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നൗശാദിന്റെ പുറത്തും കാലിനും തുടയിലുമായി എട്ടോളം കടിയേറ്റ മാരകമായ പാടുകളുണ്ട്.
إرسال تعليق