റിയാദ്: മൂന്നുദിവസമായി വിവരമില്ലാതിരുന്ന മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിലെത്തിയത്.
മൂന്നു ദിവസത്തിലധികമായി യുവാവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാഞ്ഞതിനെ തുടർന്ന് ഭാര്യ സ്പോൺസറെ വിളിക്കുകയും അദ്ദേഹം മുറി തുറന്നുനോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായി കാണുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം ദമ്മാമിൽ സംസ്കരിക്കുന്നതി വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. ഭാര്യ: സഈദ, മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപർമാർക്കറ്റ്), ഷാമിൽ മുബാറക്, സിയാജബിൻ.
إرسال تعليق