അമൃത്‌ഭാരത് പദ്ധതിയില്‍ പെടുത്തി കേരളത്തില്‍ ആകെ 303.54 കോടി രൂപയുടെ നവീകരണത്തിനാണ് റെയില്‍വേ അനുമതിയായത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകള്‍ക്ക് 108 കോടിയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകള്‍ക്ക് 195.54 കോടിയും അനുവദിച്ചു.മുപ്പത് സ്റ്റേഷനുകളാണ് കേരളത്തില്‍ പദ്ധതിക്കായി പരിഗണിക്കപ്പെട്ടിരിക്കുന്നത്.
അമൃത്‌ഭാരത് സ്റ്റേഷൻ സ്കീം
പുതിയ കെട്ടിടം, നടപ്പാലം, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ പാര്‍ക്കിങ് സൗകര്യം, ട്രെയിനുകളുടെ സമയ ക്രമം അറിയിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ, പ്ലാറ്റ്‌ഫോമുകളുടെ വികസനം, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളാണ് ആവശ്യാനുസരണം ഓരോ സ്റ്റേഷനുകളിലും നടപ്പിലാക്കുക. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളുമാണ് അനുവദിച്ചിരിക്കുന്നത്.
കാസര്‍കോടിന്റെ മുഖച്ഛായ മാറ്റും
പുതിയ കെട്ടിടം, ഇരുന്നൂറോളം കാറുകളും എണ്ണൂറോളം ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, പ്രീമിയം പാര്‍ക്കിംഗ് മേഖല, പ്രീപെയ്ഡ് ഓട്ടോകള്‍ക്കുള്ള സ്റ്റാൻഡ്, ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളുടെ വികസനം, സ്റ്റേഷന്റെ പോര്‍ച്ചിനു മുന്നിലൂടെ പുറത്തക്കു കടക്കാൻ 3.5 മീറ്റര്‍ വീതിയുള്ള 3 വരിപ്പാത, വിശ്രമമുറികള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വലിയ മാറ്റം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വരും. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.
നവീകരിക്കുന്ന മറ്റ് സ്റ്റേഷനുകള്‍
വടക്കാഞ്ചേരി, നാഗര്‍കോവില്‍, ഗുരുവായൂര്‍, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂര്‍, കായംകുളം, തൃപ്പുണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, കുഴിത്തുറ, മാവേലിക്കര, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂര്‍, വടകര, നിലമ്ബൂര്‍ റോഡ്, മംഗളൂരു, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം.
സ്റ്റേഷൻ - അനുവദിച്ച തുക
തലശ്ശേരി-20 കോടി
മാഹി 19 കോടി
പയ്യന്നൂര്‍ 10 കോടി
കാസര്‍കോട് 20
إرسال تعليق