Join News @ Iritty Whats App Group

കുട്ടികൾക്കിടയില്‍ ലഹരി വിൽപ്പന; പയ്യന്നൂരിൽ കട നാട്ടുകാര്‍ അടിച്ചു തകർത്തു


കണ്ണൂർ പയ്യന്നൂരിൽ കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാര്‍ തകർത്തത്. സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പടെ മാരക സ്വഭാവമുള്ള ലഹരി വസ്തുക്കൾ കടയില്‍ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു.

നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ്സ് ഇവിടെ നിന്ന് വീണ്ടും ലഹരി വസ്തു പിടിച്ചെടുത്തതിന് പിന്നാലെയാണ് കടക്ക് നേരെ ആക്രമണം ഉണ്ടായത്. കടകൾ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വിൽപ്പനയും കൂടിവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group