തിരുവനന്തപുരം: അതിതീവ്ര മഴ കേരളമാകെ വലിയ വെല്ലുവിളികൾ തീർക്കുമ്പോൾ ഒരു ജില്ലയിൽ മാത്രം ഇന്ന് വലിയ ആശ്വാസം. കാലാവസ്ഥ വകുപ്പിന്‍റെ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ മറ്റെല്ലാ ജില്ലകളിലും ഉള്ളപ്പോൾ തലസ്ഥാന ജില്ലയിൽ മാത്രം ഇന്ന് ഒരു അലർട്ടുമില്ല. കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം പോലെതന്നെ ചെറിയ തോതിലുള്ള മഴ ഇടവിട്ട് പെയ്തെങ്കിലും തിരുവനന്തപുരത്ത് ഇന്ന് കാര്യമായ മഴ ഭീഷണി ഉണ്ടായതുമില്ല. ഇന്ന് മാത്രമല്ല വരും ദിവസങ്ങളിലും യാതാരു വിധ മഴ അലർട്ടുകളുമില്ലെന്നത് തലസ്ഥാന ജില്ലയെ സംബന്ധിച്ചടുത്തോളം മഴക്കെടുതിയിൽ ആശ്വാസമേകുന്ന വാർത്തയാണ്. നിലവിലെ അറിയിപ്പ് പ്രകാരം എട്ടാം തിയതിവരെ തിരുവനന്തപുരം ജില്ലയിൽ ഒരുവിധത്തിലുമുള്ള മഴ അലർട്ട് ഇല്ല.
മഞ്ഞ അലർട്ട് പോലുമില്ലാത്ത ഒരേ ഒരു ജില്ല! കാലാവസ്ഥ പ്രവചനം കൃത്യം, അതിതീവ്രമഴയിലും തലസ്ഥാനത്ത് ആശ്വാസം
News@Iritty
0
إرسال تعليق