ഇന്തോനേഷ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ഗവേഷകർ. ഇന്തോനേഷ്യയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും അപകടകാരിയായ വേരിയെന്റാണ് ഇതെന്ന് ഗവേഷകർ പറഞ്ഞു. പുതിയ വകഭേദം ജക്കാർത്തയിലെ ഒരു രോഗിയുടെ സ്രവത്തിൽ നിന്ന് ശേഖരിച്ചു.
ഈ വേരിയന്റിന് 50 ഓളം വരുന്ന മാരകമായ ഒമിക്രോൺ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ 113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ളതായി ഗവേഷകർ പറയുന്നു. ഇതിൽ മുപ്പത്തിയേഴ് മ്യൂട്ടേഷനുകൾ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നു. സ്പൈക്ക് പ്രോട്ടീൻ വൈറസിനം മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു.
പുതുതായി കണ്ടെത്തിയ വകഭേദം അതിവേഗം പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാർവിക്ക് സർവകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ലോറൻസ് യംഗ് ഡെയിലി മെയിൽ ഓൺലൈനിനോട് പറഞ്ഞു. വലിയൊരു പകർച്ചയിലേക്ക് പോകാതിരിക്കാനാവശ്യമായ ജാഗ്രതാ നിർദ്ദേശവും ഗവേഷകർ നൽകിയിട്ടുണ്ട്.
നിശ്ശബ്ദമായി ഉയർന്നുവരുന്ന ഇതുപോലുള്ള പുതിയ വകഭേദങ്ങളെയാണ് ഏറ്റവും വലിയ ഭയമെന്ന് യംഗ് പറഞ്ഞു. വൈറസ് പടരുകയും പരിവർത്തനം തുടരുകയും ചെയ്യുമ്പോൾ, അത് അനിവാര്യമായും ഏറ്റവും ദുർബലരായവരിൽ ഗുരുതരമായ അണുബാധകൾക്ക് കാരണമാകും.113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചതിതായാണ് മനസിലാക്കുന്നതെന്നും ഗവേഷകർ പറയുന്നു.
'എയ്ഡ്‌സ് രോഗികൾ അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായ കാൻസർ രോഗികൾ പോലുള്ള രോഗികളിലാണ് വെെറസ് കൂടുതലായി പിടിപെടാനുള്ള സാധ്യത...' - റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു.
إرسال تعليق