Join News @ Iritty Whats App Group

ഒമാനില്‍ നിന്ന് നാട്ടിലെത്തിയത് നാല് ദിവസം മുമ്ബ്; എറണാകുളത്തെ സുഹൃത്തിന് സാധനങ്ങളുമായി പോകുമ്ബോള്‍ അപ്രതീക്ഷിത അപകടം; അഹമ്മദ് സാബിയെ കണ്ടെത്തിയത് തലയും ശരീരവും വേര്‍പ്പെട്ട്



കണ്ണൂര്‍: തോട്ടടയില്‍ കണ്ടെയ്നര്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ചു അഹമ്മദ് സാബിക്ക് (27) മരിച്ച ഞെട്ടലിലാണ് നാട്ടുകാര്‍.

ഒമാനില്‍ നിന്ന് യുവാവ്വ് നാട്ടിലെത്തിയത് നാല് ദിവസം മുമ്ബായിരുന്നു. എറണാകുളത്തെ സുഹൃത്തിന് സാധനങ്ങളുമായി പോകുമ്ബോഴാണ് അപ്രതീക്ഷിത അപകടത്തില്‍ യുവാവിന്റെ ജീവൻ പൊലിഞ്ഞത്.

തലയും ശരീരവും വേര്‍പെട്ട നിലയില്‍ ആയിരുന്നു ഇയാളെ കണ്ടെത്തിയത്. ഇയാളെ ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. എറണാകുളത്തേക്ക് കല്ലട ടൂറിസ്റ്റ് ബസില്‍ തിങ്കളാഴ്ച്ച രാത്രിയോടെ കാഞ്ഞങ്ങാട്ടു നിന്നുമാണ് ഇയാള്‍ കയറിയത്.

ചൊവ്വാഴ്ച്ച അര്‍ധരാത്രി 12.45 നാണ് കല്ലട ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ - തലശേരി ദേശീയ പാതയിലെ തോട്ടട ടൗണിലാണ് അപകടമുണ്ടായത്. 24 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ സ്ത്രീ ഉള്‍പ്പെടെയുള്ള രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. ഇവര്‍ ചാല മിംമ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് ഭൂരിഭാഗം ആളുകള്‍ക്കും വയറിലാണ് പരിക്കേറ്റത്. മംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയ്ക്ക്പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ടെയ്നര്‍ ലോറി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസിന്റെ പിറകുവശമാണ് കണ്ടെയ്നര്‍ ലോറിയുടെ മുൻഭാഗത്ത് ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ലോറി തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ബസിന്റെ ഇടിയേറ്റ ഭാഗത്താണ് അഹ്മദ് സാബിക്ക് ഇരുന്നത്. മൂന്നുതവണ ബസ് റോഡിൽ തലകീഴായി മറിഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അഹ്മ്മദ് സാബിക്ക് കല്ലട ട്രാവല്‍സില്‍ കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം അവിടെ എത്താത്തതിനെതിരെ തുടര്‍ന്നാണ് ബന്ധുക്കള്‍ തെരച്ചില്‍ തുടങ്ങിയത്.


Post a Comment

أحدث أقدم
Join Our Whats App Group