ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗുമായി യോജിയ്ക്കുന്നതില്‍ പ്രശ്നമില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ആരുമായും ഏക സിവില്‍ കോഡിനെതിരെ സഹകരിയ്ക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. പാര്‍ലമെന്റ് ബില്‍ പാസാക്കാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്നമില്ലെന്ന് നേരത്തേ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. യുസിസിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗുമായി യോജിക്കുന്നതില്‍ പ്രശ്നമില്ല. അതൊരു രാഷ്ട്രീയ മുന്നണിയല്ല. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. അവരുമായി എങ്ങനെ സഖ്യമുണ്ടാക്കും? ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
إرسال تعليق