ബംഗലുരു: ഐടി കമ്പനിയുടെ മുന്‍ ജീവനക്കാരന്‍ മലയാളി സിഇഒ യേയും മാനേജിംഗ് ഡയറക്ടറേയും വെട്ടിക്കൊന്ന സംഭവത്തിന് പിന്നില്‍ ബിസിനസ് വൈരമെന്ന് സൂചന. പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജോക്കര്‍ ഫെലിക്‌സ്, വിനയ്‌റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. സാമൂഹ്യമാധ്യമങ്ങളില്‍ കൊലപാതക വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പ്രതികള്‍ അറസ്റ്റിലായത്.
ബിസിനസ് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി പുറത്തുവരുന്ന പ്രാഥമിക വിവരം. കമ്പനി വിട്ട മൂന്‍ ജീവനക്കാരന്‍ മറ്റൊരു ഇന്റര്‍നെറ്റ് കമ്പനിയ്ക്ക് രൂപം കൊടുത്തതും അതുമായി ബന്ധപ്പെട്ട തര്‍ക്കവുമായിരുന്നു കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിലെ പ്രധാനപ്രതി ഫെലിക്‌സിനായി വ്യാപക തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മണി വിലാസത്തില്‍ ആര്‍ വിനുകുമാര്‍ (47) ആണ്. ബംഗലുരുവിലെ ഇന്‍ര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ യാണ് വിനുകുമാര്‍. ഇദ്ദേഹത്തിനൊപ്പം മാനേജിംഗ് ഡയറക്ടര്‍ ഫണീന്ദ്ര സുബ്രഹ്മണ്യയും കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കും കുത്തും വെട്ടുമേല്‍ക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ വിനുകുമാര്‍ ഒന്നാം നിലയിലും ഫനീന്ദ്ര മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു.
അമൃതഹളളി പമ്പാ എക്‌സ്റ്റന്‍ഷനിലെ കമ്പനി ഓഫീസില്‍ കയറി ഫെലിക്‌സ് രണ്ടുപേരെയും വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ടുപേരും മരിച്ചത്. ഒളിവില്‍ പോയിരിക്കുന്ന ഫെലിക്‌സിനായി പോലീസ് തെരച്ചിലിലാണ്. ഒരു വര്‍ഷം മുമ്പാണ് എയ്‌റോണിക്‌സ് കമ്പനി തുടങ്ങിയത്. കമ്പനി ഫെലിക്‌സിന്റെ ബിസിനസില്‍ ഇടപെട്ടതാണ് കാരണമായതെന്നാണ് സൂചന.
إرسال تعليق