മുന്‍പു നിശ്ചയിച്ച എല്ലാ സമയക്രമങ്ങളും തങ്ങളുടെ പ്രിയനേതാവിന് സ്നേഹാഞ്ജലി അര്‍പ്പിക്കാന്‍ രാപകലില്ലാതെ കാത്തുനിന്ന ജനലക്ഷങ്ങള്‍ തെറ്റിച്ചു. കരോട്ട് വള്ളക്കാലിൽ അന്ത്യശുശ്രൂഷകൾ ആരംഭിച്ചു
കോട്ടയം: പാതയോരങ്ങളിലെ ജനസാഗരത്തിന്റെ ബാഷ്പാഞ്ജലി ഏറ്റുവാങ്ങി അവസാനം കുഞ്ഞൂഞ്ഞ് തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലെത്തി. മുന്‍പു നിശ്ചയിച്ച എല്ലാ സമയക്രമങ്ങളും തങ്ങളുടെ പ്രിയനേതാവിന് സ്നേഹാഞ്ജലി അര്‍പ്പിക്കാന്‍ രാപകലില്ലാതെ കാത്തുനിന്ന ജനലക്ഷങ്ങള്‍ തെറ്റിച്ചു. കരോട്ട് വള്ളക്കാലിൽ അന്ത്യശുശ്രൂഷകൾ നടത്തി. അതിന് ശേഷം പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ പൊതുദർശനവും ഉണ്ടാകും. തുടര്‍ന്ന് പുതുപ്പുളളി പളളിയില്‍ രാത്രി അന്ത്യശുശ്രൂഷകള്‍ നടക്കും.
കാണാനെത്തുന്ന ജനങ്ങളെ നിരാശരായി മടക്കി അയ്ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ശീലമല്ലാത്തതിനാല്‍ അവസാനമായി കാണുന്നതിന് അവസരം നിഷേധിക്കരുതെന്ന നിലപാടാണ് കുടുംബവും പാര്‍ട്ടിയും കൈക്കൊണ്ടത്. രണ്ടരയോടെ തിരുനക്കരയിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പളളിയിലേക്ക് വിലപയാത്രയായാണ് ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം എത്തിച്ചത്.
പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണറും മന്ത്രിമാരും സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമടക്കം ആയിരങ്ങളാണ് തിരുനക്കരയില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് തുടങ്ങിയ യാത്ര 28 മണിക്കൂർ പിന്നിട്ടാണ് പുതുപ്പള്ളിയിലെത്തിയത്.
إرسال تعليق