Join News @ Iritty Whats App Group

സ്ത്രീകളെ നഗ്നരാക്കിയ വീഡിയോയുടെ പ്രതിഫലനം; മെയ്‌തേയി വിഭാഗക്കാര്‍ ജീവനും കയ്യില്‍ പിടിച്ച് പലായനം ; അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമെല്ലാം പോകുന്നു


ഇംഫാല്‍: മണിപ്പൂരില്‍ ഗോത്രസംഘര്‍ഷം തുടരുന്നതിനിടയില്‍ മെയ്‌തേയി വിഭാഗത്തില്‍ പെടുന്ന അനേകര്‍ സംസ്ഥാനം വിടുന്നു. അതിര്‍ത്തിയില്‍ താമസിക്കുന്ന മെയ്‌തേയി വിഭാഗത്തില്‍ പെടുന്നവര്‍ മിസോറം സംസ്ഥാനത്തേക്ക് പാലായനം ചെയ്യുകയാണ്. വ്യോമമാര്‍ഗ്ഗം വഴിയും റോഡുമാര്‍ഗ്ഗം വഴിയും മണിപ്പൂരില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കാണ് ഇവര്‍ ഓടി രക്ഷപ്പെടുന്നത്.

രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ 41 മെയ്‌തേയി വിഭാഗത്തില്‍ പെട്ടവര്‍ മിസോറമില്‍ നിന്നും ആസാമിലേക്കും എത്തിയിരുന്നു. എത്രയും പെട്ടെന്ന് മിസോറം വിടാന്‍ മുന്‍ സായുധസംഘടനകളുടെ നിര്‍ശേദം വന്നതോടെയാണ് മെയ്‌തേയി വിഭാഗക്കാര്‍ ആസാമില്‍ എത്തിച്ചേര്‍ന്നത്.

അതേസമയം മണിപ്പൂരില്‍ അക്രമം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും നാടുവിട്ട മെയ്‌തേയി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മിസോറവും സുരക്ഷിതമല്ലെന്നാണ് പാര്‍മാ എന്ന സംഘടന പറയുന്നത്. ഈ പ്രസ്താവന മിസോഹമിലെ മെയ്‌തേയി വിഭാഗത്തിന്റെ ആശങ്ക കൂട്ടിയിട്ടുണ്ട്. തുടര്‍ന്ന് എയ്‌സ്‌വാളിലെ ലെംഗ്പൂയി വിമാനത്താവളത്തില്‍ നിന്നും ഇംഫാലിലേക്ക് 69 മെയ്‌തേയി വിഭാഗത്തില്‍ പെട്ടവര്‍ വ്യോമമാര്‍ഗ്ഗം പോയതായി അനേകം മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

മിസോറത്തിന് സമീപമുള്ള ആസാം അതിര്‍ത്തി പ്രദേശമായ സില്‍ചാറിലേക്കും മെയ്‌തേയി വിഭാഗത്തില്‍ പെട്ടവര്‍ എത്തിയതായിട്ടാണ് കച്ചാറിലെ പോലീസ് സൂപ്രണ്ട് നുമുള്‍ മഹാത്താ പറഞ്ഞത്. ബിനാക്കണ്ടി ഏരിയയിലെ ലാഖിപ്പൂരിലെ ഒരു കെട്ടിടത്തിലാണ് ഇവര്‍ ശനിയാഴ്ച രാത്രി കഴിച്ചുകൂട്ടിയതെന്നും പറഞ്ഞു. സാമാന്യം ഭേദപ്പെട്ട നിലയില്‍ കഴിയുന്നവര്‍ സ്വന്തം വാഹനത്തിലും മറ്റുമാണ് ഇവിടെ എത്തിച്ചേര്‍ന്നത്.

ഇവരില്‍ ചിലര്‍ കോളേജ് പ്രൊഫസര്‍മാരും ചിലര്‍ സര്‍ക്കാരിലെ സീനിയര്‍ ഉദ്യോഗസ്ഥരുമാണ്. അതേസമയം മിസോറമില്‍ തങ്ങള്‍ക്ക് ഇതുവരെ ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ എല്ലാത്തരത്തിലുമുള്ള സംരക്ഷണ നല്‍കുന്നുണ്ടെന്നും എന്നിരുന്നാലും സ്വന്തം സുരക്ഷ നോക്കുന്നു എന്ന നിലയിലാണ് ആസാമിലേക്ക് വന്നതെന്നുമാണ് ഇവര്‍ പറയുന്നത്.

സാഹചര്യങ്ങള്‍ സാധാരണ നിലയില്‍ ആകുന്നത് വരെ ഇവര്‍ ഇവിടെ കഴിയുമെന്നും ആസാം പോലീസ് വേണ്ട സുരക്ഷ നല്‍കുമെന്നും എസ്പി പറയുന്നു. മെയ് മൂന്നിന് ഗോത്രകലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മണിപ്പൂരില്‍ നിന്നും ആയിരക്കണക്കിന് ആള്‍ക്കാരാണ് അസമിലേക്കും മറ്റും പാലായനം ചെയ്തിരിക്കുന്നത്. ഇവരില്‍ മെയ്‌തേയി, കൂകി, ഹമാര്‍ തുടങ്ങി വിവിധ സമുദായത്തില്‍ ഉള്ളവരാണ്.

അതേസമയം തങ്ങളുടെ സംസ്ഥാനത്ത് താമസിക്കുന്ന മെയ്‌തേയി വിഭാഗക്കര്‍ക്ക് വേണ്ട സുരക്ഷ നല്‍കുമെന്നും അതിന് പണം വാങ്ങുന്നെന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും മിസോറം സര്‍ക്കാര്‍ പറയുന്നു.

കലാപം തുടങ്ങിയതിന് പിന്നാലെ അനേകം മെയ്‌തേയി വിഭാഗത്തില്‍ പെട്ടവരാണ് വീടു വിട്ടതെന്ന് മിസോറം പോലീസും പറയുന്നു. മണിപ്പൂരില്‍ നിന്നും ദക്ഷിണ ആസാമില്‍ നിന്നും അനേകം മെയ്‌തേയി വിഭാഗക്കാര്‍ മിസോറമില്‍ എത്തിയിട്ടുണ്ട്. അതിനിടെ രണ്ടു സ്ത്രീകളെ നഗ്നയാക്കി നടത്തിയ സംഭവം വിവാദമുണ്ടാക്കുമ്പോള്‍ മെയ് 15 ന് ഒരു 18 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരവും പുറത്തുവന്നിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group