കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീ ഉപയോഗിച്ച് നവീകരികരിയ്ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ പേരിന് മുന്നില്‍ 'പിഎം ശ്രീ' എന്ന് ചേര്‍ക്കാന്‍ നിര്‍ദ്ദേശം. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്തംബറിറില്‍ കേന്ദ്ര മന്ത്രാലയം അംഗീകാരം നല്‍കിയ പദ്ധതിയാണ് പിഎം ശ്രീ. സംസ്ഥാനങ്ങള്‍ പദ്ധതി ചെലവിന്റെ 40 ശതമാനം വഹിയ്ക്കണമെന്നിരിക്കെയാണ് ഈ നിര്‍ദേശം.
കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ ഇതുവരേയും പിഎം ശ്രീ പദ്ധതിയുടെ ഭാഗമായിട്ടില്ല. ഒഡിഷ, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമാവാത്ത മറ്റ് സംസ്ഥാനങ്ങള്‍. ഹിന്ദിയും, സംസ്‌കൃതവും പ്രോത്സാഹിപ്പിയ്ക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് തുടക്കത്തില്‍ തന്നെ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.
പദ്ധതി പ്രകാരം, ഗ്രാന്റുകള്‍ ലഭിക്കുന്നതിന് ഓരോ സംസ്ഥാനവും കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം. ഈ ധാരണാപത്രത്തിലാണ് പേരുമാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുന്നതെന്ന്റിപ്പോര്‍ട്ടുകള്‍. ഹരിത കെട്ടിടങ്ങളാണ് പിഎം ശ്രീ സ്‌കൂളുകളില്‍ ഉണ്ടാവുക. സുസ്ഥിരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം വളര്‍ത്തുക, മാലിന്യ സംസ്‌കരണവും ജലസംരക്ഷണവും പരിശീലിപ്പിക്കുക, അനുഭവങ്ങളിലൂടെയുള്ള പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് പദ്ധതി ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്.
Ads by Google
إرسال تعليق