ബെംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുമാരസ്വാമി. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കും. അതേ സമയം സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വിശദീകരിച്ചു.
ഇന്നലെ ജെഡിഎസ് എംഎൽഎമാർ യോഗം ചേർന്നിരുന്നു. എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ ആയിരുന്നു യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് വേണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും കുമാരസ്വാമി വെളിപ്പെടുത്തി.
إرسال تعليق