അധികാരത്തോടുള്ള ആര്‍ത്തിയില്‍ സ്ത്രീകളുടെ അന്തസ്സും രാജ്യത്തിന്റെ ആത്മാഭിമാനവും കൊണ്ടാണ് ബിജെപി കളിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ചത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്ട്ടുകളുപയോഗിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു രാജ്യത്തിന് ഒരിക്കലും മുന്നോട്ട് കുതിക്കാനാവില്ല. അധികാരത്തോടുള്ള ആര്‍ത്തിയില്‍ ബിജെപി സ്ത്രീകളുടെ അന്തസ്സും രാജ്യത്തിന്റെ ആത്മാഭിമാനവും കൊണ്ട് കളിക്കുകയാണ്.
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവമടക്കം വിഷയങ്ങള്‍ പ്രതിപാദിച്ചാണ് ഫെയ്സ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. ബിജെപി നേതാക്കളും പ്രവര്‍ത്തകരും പ്രതിയാവുകയും കേന്ദ്രസര്‍ക്കാര്‍ അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചതടക്കം കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് പോസ്റ്റ്. ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയും ബിജെപി നേതാവിന്റെ മകന് പ്രതിയായ ഉത്തരാഖണ്ഡിലെ യുവതിയുടെ കൊലപാതകവുമെല്ലാം പോസ്റ്റിലെ വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം അടക്കം സംഭവങ്ങളാണ് വിഡിയോയില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിക്കുന്നത്.
മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ ആക്രമണം കടുപ്പിക്കുന്നതിനിടയിലാണ് ഫെയ്സ്ബുക്കിലൂടെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നിലവില്‍ കേരളത്തിലാണ് ആയുര്‍വ്വേദ ചികില്‍സയ്ക്കായി രാഹുല്‍ ഗാന്ധിയുള്ളത്.
إرسال تعليق