ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. കോണ്‍ഗ്രസും ബി ആര്‍ എസും ആണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചിരിക്കുകയാണ്. ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്.
ലോക്സഭയില്‍ 332 എം പിമാരുടെ പിന്തുണയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ലോകശ്രദ്ധ നേടിയ നിര്‍ണായക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് പാര്‍ലമെന്റില്‍ സംസാരിപ്പിക്കുക എന്നാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
എന്നാല്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയും എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് രാവിലെ ചേര്‍ന്ന പ്രതിപക്ഷ ഐക്യനിരയായ 'ഇന്ത്യ'യുടെ യോഗത്തില്‍ സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു.
إرسال تعليق