Join News @ Iritty Whats App Group

സിനാന് വേണ്ടി പ്രാർത്ഥനയോടെ ചെറുപ്പറമ്പ് ; പുഴയിൽ തിരച്ചിൽ പുന:രാരംഭിച്ചു


പാനൂർ :  പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാനെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കി. രാവിലെ മുതൽ തന്നെ തിരച്ചിൽ പുനരാരംഭിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിരെ തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും, മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. പുഴയിൽ കുളിക്കാ നിറങ്ങിയ 5 വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരു.
നാട്ടുകാർ മുഹമ്മദ് ഷഫാദിനെ കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തി ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻ എ എം കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഷഫാദ് കോളേജിൽ ഈയിടെ നടന്ന നാക് വിസിറ്റ് ഒരുക്കങ്ങളിൽ സജീവമായിരുന്നു.
സിനാൻ ഈ വർഷം പ്ലസ് ടു പഠനം കഴിഞ്ഞ് തുടർ പഠനത്തിന് ഒരുങ്ങുകയായിരുന്നു. കെ.പി.മോഹനൻ എം.എൽ.എ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത, വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group