മലപ്പുറം: മുസ്ലിം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന് ഇനിയും സിപിഎം നേതാക്കള്‍ പറയുകയാണെങ്കില്‍ അതിനെ ജനാധിപത്യപരമായി ചെറുക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സമദ് പൂക്കോട്ടൂര്‍. ഈ അഭിപ്രായ പ്രകടനങ്ങള്‍ തുടരുകയാണെങ്കില്‍ തുടര്‍ന്നുള്ള സെമിനാറുകള്‍ക്ക് പ്രസക്തി ഉണ്ടാവില്ല. കമ്മ്യൂണിസം മതവിരുദ്ധമാണെന്ന സമസ്ത മുഷാവറ അംഗം ബഹാഉദ്ദീന്‍ നദ് വിയുടെ അഭിപ്രായം തന്നെയാണ് ശരി. സിപിഎം സെമിനാറില്‍ പങ്കെടുത്തത് സംബന്ധിച്ച് സമസ്തക്കുള്ളില്‍ ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും സമദ് പൂക്കോട്ടൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മുസ്ലിം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന് ഇനിയും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ചെറുക്കും
News@Iritty
0
إرسال تعليق