ഇരിട്ടി: ആറളം ഫാം തൊഴിലാളികളുടെ ശന്പളവിഷയമുള്‍പ്പെടെയുള്ളവ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും തൊഴിലാളികള്‍ക്ക് ഇനിയും ശന്പളം ലഭിച്ചില്ല.
ഈ ഉറപ്പിൻ മേലായിരുന്നു സമരം അവസാനിപ്പിച്ചത്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണത്തിനോ ചികിത്സയ്ക്കോ പോലും പണമില്ലാതെ വലയുകയാണ്.
ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തിലെ താമസക്കാരായ അനീഷും (38) ഭാര്യ അമ്ബിളിയും രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലാണ് ദിവസങ്ങല്‍ തള്ളി നീക്കുന്നത്. ഇവരുടെ മകൻ പതിനൊന്നുകാരനായ ആദികൃഷ്ണൻ കണ്ണിനുള്ള അസുഖത്തിന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കണ്ണ് അടയക്കാൻ കഴിയാത്ത അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കും ജീവിതത്തിനും എന്തു ചെയ്യണമമെന്നറിയാലെ പകച്ചിരിക്കുകയാണ് അനീഷും ഭാര്യയും പത്താം തരം വിദ്യാര്‍ഥിനിയാ മകള്‍ അനുഷയും.
റേഷൻ കടയില്‍ നിന്നും നേരത്തെ 30 കിലോയോളം പുഴുക്കലരി ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ എട്ടു കിലോ പുഴുക്കലരിയും ബാക്കി പച്ചരിയുമാണ് കിട്ടുന്നത്. പുഴുക്കലരി ലഭിക്കാത്തത് കാരണം ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടാണെന്ന് ഇവര്‍ പറയുന്നു.
إرسال تعليق