കോഴിക്കോട്: AI ക്യാമറ നോട്ടീസിൽ വീണ്ടും പിഴവ്. കോഴിക്കോട് പേരാമ്പ്രയിൽ സ്ഥാപനം നടത്തുന്ന പാനൂർ സ്വദേശിക്കാണ് തെറ്റായി നോട്ടീസ് (മൊബൈൽ മെസേജ് ) എത്തിയത്. കാർ മാത്രമുള്ള ഹിഷാമിന് ബൈക്കിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിനുള്ള പിഴ സംബന്ധിച്ച സന്ദേശമാണ് ലഭിച്ചത്.
ഹിഷാമിന് ഒരു ഇന്നോവ കാറാണുള്ളത്. മഞ്ചേരിയിൽ KL 58 A 3040 എന്ന നമ്പരിലുള്ള ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റില്ലെന്നാണ് ഹിഷാമിന് ലഭിച്ച സന്ദേശം. നിയമലംഘനത്തിന് 500 രൂപ പിഴയടക്കാനാണ് മൊബൈലിൽ അറിയിപ്പ് കിട്ടിയത്. ജൂൺ 24 നാണ് ബൈക്ക് ഓടിച്ചതായി കാണിക്കുന്നത്.
എന്നാൽ ഈ ദിവസം ഹിഷാം പേരാമ്പ്രയിൽ തന്നെയുണ്ടായിരുന്നു. ഇദ്ദേഹത്തിന് ബൈക്കുമില്ല. അതേസമയം അറിയിപ്പിലെ ബൈക്കിന്റെ ഫോട്ടോയിൽ KL 18 AB 3040 എന്ന നമ്പറാണ് കാണുന്നത്. നോട്ടീസ് അയക്കുമ്പോൾ കൃത്യത പാലിച്ചില്ലെങ്കിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് പ്രയാസമാണെന്നാണ് ഹിഷാം പറയുന്നത്.
പരാതിയുമായി തലശ്ശേരി ആർ ടി.ഒ ഓഫീസുമായി ബന്ധപ്പെട്ടവരെ ഹിഷാം കണ്ടെങ്കിലും ഇതു സംബന്ധിച്ച് കത്തയക്കാനാണ് മറുപടി കിട്ടിയത്. ഓഫീസിൽ നിന്ന് നോട്ടീസയക്കുമ്പോഴുള്ള പിഴവാണെന്നാണ് കരുതുന്നത്.
إرسال تعليق