കൊച്ചി: ചെറായിയിൽ 90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശി 26കാരനായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ശ്യാംലാൽ. വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിൽ വീട്ടിലെത്തിയായിരുന്നു അതിക്രമം. ഈ സമയത്ത് വൃദ്ധയുടെ മകൾ വീട്ടിലില്ലായിരുന്നു. മകൾ ജോലിക്ക് പോയ സമയത്താണ് ശ്യാംലാൽ വീട്ടിലെത്തിയത്.
അയൽക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിഷേധിച്ച ശ്യാംലാൽ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാംലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.
إرسال تعليق