Join News @ Iritty Whats App Group

വ്യാജ സ്വര്‍ണ നാണയങ്ങള്‍ നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര സ്വദേശിക്ക് നഷ്ടമായത് 5 ലക്ഷം രൂപ; ഒരു വര്‍ഷത്തിന് ശേഷം പ്രതികളെ പോലീസ് കെണിയിലാക്കിയതിങ്ങനെ.



കര്‍ണാടക ചിക്കമംഗളൂരു കാവൂര്‍ കുമാര്‍ മഞ്ജുനാഥ് (47), മാതാപുരം വിഷു (40), മാതാപുരം ചന്ദ്രപ്പ (45), ഷിമോഗ താൻ മോഹൻ (35), ഷിമോഗ നടരാജ് (27), ഷിമോഗ തിയേള്‍ (34) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടര്‍ പി.എം.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സ്വര്‍ണ നാണയങ്ങള്‍ എന്ന വ്യാജേന വ്യാജ നാണയങ്ങള്‍ നല്‍കി വടകര സ്വദേശിയില്‍ നിന്നു 5 ലക്ഷം രൂപ സംഘം തട്ടി. ഇന്നലെ കാറില്‍ വീണ്ടും വ്യാജ നാണയങ്ങളുമായി എത്തിയപ്പോഴാണ് സംഘം പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

2022 ജനുവരി ആദ്യം വടകര കുരിയാടി കൈതവളപ്പില്‍ രാജേഷില്‍ നിന്നാണ് ഇവര്‍ 5 ലക്ഷം രൂപ തട്ടിയെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കര്‍ണാടകയില്‍ പോയി നടത്തിയ അന്വേഷണവുമായി കര്‍ണാടക പൊലീസ് സഹകരിച്ചില്ല. വീണ്ടും സ്വര്‍ണ നാണയങ്ങളുമായി പ്രതികള്‍ എത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഒരുക്കിയ കെണിയില്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ചു പിടികൂടുകയായിരുന്നു.

പൊലീസിനെ കണ്ട് ഇവരില്‍ 3 പേര്‍ കാറില്‍ രക്ഷപ്പെട്ടെങ്കിലും ചോമ്ബാലയില്‍ വച്ച്‌ ചോമ്ബാല പൊലീസിന്റെ സഹായത്തോടെ മൂവരെയും പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കും. എത്ര പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് ഇൻസ്പെക്ടര്‍ പി.എം. മനോജ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group