ജയ്പൂര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനില്‍ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അര മണിക്കൂറിനിടെയായിരുന്നു മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‍മോളജി ട്വീറ്റ് ചെയ്തു.
Earthquake of Magnitude:4.4, Occurred on 21-07-2023, 04:09:38 IST, Lat: 26.88 & Long: 75.70, Depth: 10 Km ,Location: Jaipur, Rajasthan, India for more information Download the BhooKamp App https://t.co/hGAimUi1GZ @ndmaindia @Indiametdept @KirenRijiju @Dr_Mishra1966 @DDNewslive pic.twitter.com/EpQI2Ejk7Q
— National Center for Seismology (@NCS_Earthquake) July 20, 2023
വെള്ളിയാഴ്ച പുലര്‍ച്ചെ 4.09നായിരുന്നു ആദ്യ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.4 ആണ് ഇതിന് തീവ്രത രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 4.22നും മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം 4.25നും തുടര്‍ ചലനങ്ങളുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‍മോളജി ട്വീറ്റ് ചെയ്തു. 3.1ഉം 3.4ഉം ആയിരുന്നു ഇതിന്റെ തീവ്രത. എന്നാല്‍ എവിടെയും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ ജയ്പൂരിലും മറ്റ് സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും എല്ലാവരും സുരക്ഷിതരെന്ന് വിശ്വസിക്കുന്നതായും മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു.
जयपुर सहित प्रदेश में अन्य जगहों पर भूकंप के तेज़ झटके महसूस किए गए हैं।
I hope you all are safe!
#Jaipur #earthquake #Rajasthan
— Vasundhara Raje (@VasundharaBJP) July 20, 2023
إرسال تعليق