ഷാജു ജയില്‍ മോചിതനാകുമ്പോള്‍ 92 വയസ്സാകും. സാമൂഹിക ജീവിതത്തിനു തടസ്സം സൃഷ്ടിക്കില്ല എന്ന് കണ്ടാല്‍ മാത്രേേ അന്ന് മോചിപ്പിക്കൂ. അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനും കോടതിയുടെ വിലക്കുണ്ട്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അഞ്‌വും സാജുവും 2021 ഒക്‌ടോബറിലാണ് ബ്രിട്ടണിലേക്ക് കുടിയേറിയത്.
ലണ്ടന്‍: യു.കെയിലെ കെറ്ററിങില്‍ മലയാളി നഴ്‌സ് അഞ്ജുവിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ഷാജുവിന് 40 വര്‍ഷം തടവുശിക്ഷ. നേര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്.
വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജുവിനെയും മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരേയും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നായിരുന്നു ഇരിട്ടി പടിയൂര്‍ സ്വദേശിയായ ചേലവേലില്‍ ഷാജു (52) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അഞ്ജുവിന്‍െ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏല്‍പ്പിച്ചിരുന്നു. അന്ന് തന്നെ അറസ്റ്റിലായ ഷാജുവിനെ വിചാരണ കഴിയുംവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ വിചാരണ തീരുംവരെ ജാമ്യം നല്‍കേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
ഒരു മലയാളിക്ക് യുകെയില്‍ ഇത്രയും കടുത്ത ശിക്ഷ ലഭിക്കുന്നത് ഇതാദ്യമായാണ്. രണ്ടിലേറെ പേര്‍ കൊല്ലപ്പെട്ടതും ഇവരില്‍ രണ്ടു പേര്‍ കുട്ടികളായതുമാണ് ഇത്രയും കടുത്ത ശിക്ഷയ്ക്ക് ഇടയാക്കിയത്. വധശിക്ഷയ്ക്ക് സമാനമായ ശിക്ഷയാണ് ഇത്. ജീവിതകാലം മുഴുവന്‍ ഷാജു ജയിലില്‍ കഴിയേണ്ടി വരും.
ഷാജു ജയില്‍ മോചിതനാകുമ്പോള്‍ 92 വയസ്സാകും. സാമൂഹിക ജീവിതത്തിനു തടസ്സം സൃഷ്ടിക്കില്ല എന്ന് കണ്ടാല്‍ മാത്രേേ അന്ന് മോചിപ്പിക്കൂ. അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനും കോടതിയുടെ വിലക്കുണ്ട്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അഞ്‌വും സാജുവും 2021 ഒക്‌ടോബറിലാണ് ബ്രിട്ടണിലേക്ക് കുടിയേറിയത്.
ഭാര്യയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ വിചാരണ വേളയില്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍ 42 വയസ്സുള്ളപ്പോള്‍ വിവാഹിതനായ പ്രതിക്ക് തന്നേക്കാള്‍ 15 വയസ്സ് പ്രായം കുറവുള്ള ഭാര്യയെ സംശയമായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിക്ക് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി. വൃദ്ധയായ മാതാവ് നാട്ടില്‍ ഒറ്റയ്ക്കാണെന്നും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ഏകമകന്‍ എന്ന നിലയില്‍ ഒറ്റയ്ക്കാണ് നിര്‍വഹിച്ചിരുന്നതെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷയെ നല്‍കാവൂ എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.
إرسال تعليق