കണ്ണൂർ: കണ്ണൂരില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞഞിട്ടില്ല. കണ്ണൂർ തോട്ടടയില്‍ ചൊവ്വാഴ്ച പുലർച്ചെ 12.45 -ഓടെയായിരുന്നു അപകടം. ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ലോറി ഡ്രൈവർക്കും പരിക്കേറ്റും. ലോറിയുമായി കൂട്ടിയിടിച്ച ബസ് മുന്ന തവണയോളം മലക്കം മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു ബസ് തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് ഗാതഗതം തടസ്സപ്പെട്ട കണ്ണൂര്‍-തോട്ടട റൂട്ടില്‍ പുലര്‍ച്ചെ 2.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. ബസിന്റെ എമർജന്‍സി ഡോർ ലോക്ക് ആയിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 'പുലര്‍ച്ചെ 12.45 ഓടെ വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. നോക്കുമ്പോള്‍ ബസ് തലകീഴായി കിടക്കുകയാണ്. ക്ഷിക്കണേയെന്ന് നിലവിളിച്ച് ഒരാള്‍ വണ്ടിയുടെ മുകളില്‍ നില്‍ക്കുന്നത് കണ്ടു' അപകട സ്ഥലത്തേക്ക് ആദ്യം എത്തിയ ഹോട്ടലുടമയായ ദേവന്‍ പറയുന്നു.
'ബസിന് മുകളില്‍ നിന്നയാളെ താഴെ ഇറക്കിയപ്പോള്‍ ബസില്‍ ഇരുപത്തിനാലോളം പേരുണ്ടെന്ന് പറഞ്ഞു. കൂട്ട നിലവിളിയാണ് ബിസില്‍ നിന്നും ഉയർന്നത്' ദേവനെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളെക്കൊണ്ട് മാത്രം രക്ഷാപ്രവർത്തനം നടത്താന്‍ സാധിക്കില്ലെന്ന് മനസ്സിലായതോടെ ദേവനും സുഹൃത്തുക്കളും ഉടന്‍ വിവരം പൊലീസിനേയും ഫയർ ഫോഴ്സിനേയും അറിയിച്ചു. എമര്‍ജന്‍സി വാതില്‍ ലോക്കായിരുന്നതിനാല്‍ ഫയര്‍ഫോഴ്സെത്തി വാതില്‍ മുറിച്ചുമാറ്റി ആളുകളെ പുറത്ത് എത്തിക്കുകയായിരുന്നു
إرسال تعليق