അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ഓഗസ്റ്റ് 21ന് പരിഗണിക്കും. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും അറിയിച്ചു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു. ആരുടേയും കോളാമ്പിയല്ല. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പരിമിതി മൂലമാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ് പി സുകുമാരന്‍ ആരോപണം നിഷേധിച്ചത് . കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാര്‍മികത കാണിച്ചില്ല. സിബിഐ കേസ് ഏറ്റെടുത്ത ശേഷമാണ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടതിനുശേഷം കെ സുധാകരന്‍ വിളിച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും ഹരീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
إرسال تعليق