ന്യൂ ഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി അധികാരം ഉറപ്പിക്കാന്‍ കച്ചമുറുക്കുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ നിര. പ്രതിപക്ഷത്തെ എതിരാളികള്‍ പോലും ഇക്കുറി ഒരൊറ്റ ലക്ഷ്യവുമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് കളത്തിലേക്ക് പ്രതിപക്ഷ സഖ്യം ഇറങ്ങുക യുപിഎ (ഐക്യ പുരോഗമന സഖ്യം) എന്ന പേരിലായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
പുതിയ പേരിലായിരിക്കും പ്രതിപക്ഷം മത്സരിക്കുകയെന്നും ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപതിലധികം പ്രതിപക്ഷ പാര്‍ട്ടികളാണ് ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമടക്കമുണ്ട്.
2004 മുതല്‍ 2014 വരെയുളള കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ ആയിരുന്നു കേന്ദ്രത്തില്‍ രണ്ട് തവണ അധികാരത്തിലിരുന്നത്. കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സോണിയാ ഗാന്ധി ആയിരുന്നു യുപിഎ ചെയര്‍പേഴ്‌സണ്‍. പ്രതിപക്ഷ സഖ്യത്തിന്റെ പേരുമാറ്റം കോണ്‍ഗ്രസ് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും യോഗത്തില്‍ എല്ലാവരും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ് എന്നുമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം.
إرسال تعليق