Join News @ Iritty Whats App Group

രാജസ്ഥാനില്‍ 19 കാരി ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി കിണറ്റില്‍ തള്ളി

ജെയ്പുര്‍: രാജ്യത്തെ നടുക്കി രാജസ്ഥാനില്‍ 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. മുഖം ആസിഡ് ഒഴിച്ചു വികൃതമാക്കി കിണറ്റില്‍ തള്ളി. ഇന്നലെ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദളിത് പെണ്‍കുട്ടിയായിരുന്നു ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരുടെ മൃതദേഹം നദോതി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഭിലാപാഡയിലെ റോഡരികിലുള്ള ഒരു കിണറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോഴാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയത്.

രാത്രി 9 മണിയോടെ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കിടക്കുന്നതായി നദൗതി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ബല്‍ഗാട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മോഹന്‍പുര ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൃതദേഹം ഹിന്‍ഡാവൂനിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സൂക്ഷിച്ചിട്ടുണ്ട്. സംഭവം ബിജെപി സര്‍ക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group