Join News @ Iritty Whats App Group

17കാരന്‍ ബൈ​ക്ക്​ ഓ​ടിച്ചു; ഉടമയായ സഹോദരന് 34,000 രൂപ പിഴയും ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ആ​ർ.​സിയും റദ്ദാക്കും




കൊച്ചി: 17കാരന്‍ ബൈ​ക്ക്​ ഓ​ടിച്ചതിനു വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴയും ഒ​രു​ദി​വ​സ​ത്തെ വെ​റും ത​ട​വും ശി​ക്ഷ​വി​ധി​ച്ചു. വാ​ഹ​ന ഉ​ട​മയായ ആ​ലു​വ സ്വ​ദേ​ശി റോ​ഷ​നെ​തി​രെയാണ് സെ​ഷ​ൻ 180 പ്ര​കാ​രം 5000 രൂ​പ​യും 199 എ ​പ്ര​കാ​രം 25,000 രൂ​പ പി​ഴ​യും കോ​ട​തി സ​മ​യം തീരുന്ന​തു​വ​രെ ഒ​രു​ദി​വ​സം വെ​റും ത​ട​വും വി​ധി​ച്ച​ത്.

പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമെന്നിങ്ങനെയാണ് പിഴ. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ആലുവയിൽ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് സൂപ്പര്‍ ബൈക്കുമായി 17 കാരൻ പിടിയിലായത്.

വാഹനപരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഇതിനെ തുടർന്ന് വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്കും വാഹനത്തിന്റെ രജിസ്‍ട്രേഷന്‍ ഒരു വര്‍ഷത്തേക്കും സസ്‍പെന്റ് ചെയ്തിരുന്നു. വാഹനം ഓടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ നിയമ നടപടികള്‍ തുടരും. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. ജ​യ​രാ​ജ്, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. ശ്രീ​ജി​ത്, ടി.​ജി. നി​ഷാ​ന്ത്, ഡ്രൈ​വ​ർ എം.​സി. ജി​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

Post a Comment

Previous Post Next Post
Join Our Whats App Group