Join News @ Iritty Whats App Group

ഡെബിറ്റ് കാർഡ് വേണ്ട, ആധാർ ഉപയോഗിച്ചും ഗൂഗിൾ പേയിൽ UPI പിൻ സെറ്റ് ചെയ്യാം, എങ്ങനെ?


ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ പേ (Google Pay പുതിയൊരു സൗകര്യം കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് ഇനി ഡെബിറ്റ് കാർഡ് നിർബന്ധമില്ല. പകരം നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് യുപിഐ പിൻ സൃഷ്ടിക്കാൻ ഗൂഗിൾ പേ പ്ലാറ്റ്‌ഫോം നിങ്ങളെ അനുവദിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ അതിവേഗം വളരുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. വളരെ വേഗത്തിൽ പേയ്‌മെന്റ് നടത്താൻ കഴിയുന്ന ഗൂഗിൾ പേ പോലുള്ള ആപ്പുകൾ യുപിഐ പേയ്മെന്റ് സംവിധാനത്തിന്റെ ജനകീയതയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ ഗൂഗിൾ പേയിൽ ആധാർ കേന്ദ്രീകൃത പേയ്‌മെന്റ് കൂടി വരികയാണ്. അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഈ സംവിധാനം ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്നും അതിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെ എന്നും നോക്കാം.

Post a Comment

أحدث أقدم
Join Our Whats App Group