Join News @ Iritty Whats App Group

ജുമുഅ നമസ്കാരം തടസപ്പെടുമെന്ന് പരാതി; PSC വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു





തിരുവനന്തപുരം: ഈ മാസം ജൂൺ 23ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർസെക്കൻഡറി അറബി അധ്യാപക HSST ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് രംഗത്ത് വന്നിരുന്നു.

ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്ക്കാരം തടസ്സപ്പെടുത്തുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്‍റെ വാദം. നിലവിലെ സമയക്രമം ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ടവർ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാർത്ഥികൾക്ക് ആശ്വസകരമായ സമയം അനുവദിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group