കണ്ണൂർ: തലശ്ശേരിയിൽ അമ്പത്തിയാറുകാരനെ മർദ്ദിച്ച് പണവും കാറും കവർന്ന സംഭവത്തിൽ ദമ്പതികളടക്കം നാലുപേർ പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശിയായ അമ്പത്തിയാറുകാരനാണ് അക്രമണത്തിന് ഇരയായത്. ചിറക്കര സ്വദേശി ജിതിൻ ചിറക്കര ഇയാളുടെ ഭാര്യ അശ്വതി, ഷഫ്നാസ് കെ പി, സുബൈർ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരനെ ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിക്കുകയും കാറിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം കാറും പണവും കവർന്ന് കടന്നുകളയുകയുമായിരുന്നു.
ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിച്ച് മർദ്ദനം, കാറും പണവും കവർന്നു; ദമ്പതികളടക്കമുള്ളവരെ പൂട്ടി പൊലീസ്
News@Iritty
0
إرسال تعليق