കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ ശിക്ഷാതടവുകാരന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മുല്ലത്ത് വീട്ടില്‍ വിനോദാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ നാലുമണിയോടെ ശാരീരിക അവശത അനുഭവപ്പെട്ട വിനോദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോക്സോ കേസില്‍ ഉള്‍പെടെ നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാളെ വിയ്യൂരില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
إرسال تعليق