അജ്മാൻ: യു എ ഇയിലെ അജ്മാനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴുപ്പിക്കാന് കഴിഞ്ഞു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. തീപിടിത്തത്തില് കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
إرسال تعليق