കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണധികാരം നൽകാനുള്ള നീക്കം. അതിരൂപതയില്‍ സ്വതന്ത്ര ഭരണാധികാരച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി പോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതല കൂടി മേജർ ആർച്ചുബിഷപ്പു നിർവഹിക്കുന്നത് ശ്രമകരമാണ്. പ്രശ്നപരിഹാരത്തിന് മാര്‍പാപ്പയുടെ പ്രതിനിധിയെ അയക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ബസിലിക്ക അടഞ്ഞുകിടക്കുന്നത് സഭയ്ക്കു തീരാകളങ്കമാണ്.
ജനാഭിമുഖകുർബാന അർപ്പിക്കില്ല എന്നു ബസിലിക്ക വികാരിയും കൈക്കാരന്മാരും നൽകിയ ഉറപ്പിന്മേലാണു ദേവാലയം തുറക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കാനൻ നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും. എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനഃക്രമീകരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. സിനഡ് തീരുമാനം വത്തിക്കാന്‍റെ അനുമതിക്കായി സമര്‍പ്പിച്ചു.
എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം?
1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
എതിർക്കുന്നവരുടെ വാദങ്ങൾ
1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.
2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്
3.കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്
4.നവംബർ 28ന് തന്നെ സാധ്യമായ ഇടങ്ങളിൽ പുതിയ രീതി നടപ്പാക്കണം എന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.
إرسال تعليق