Join News @ Iritty Whats App Group

എന്‍റെ മകൻ, മകനെവിടെ, ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ തിരയുന്ന അച്ഛൻ; ഹൃദയവേദനായി വീ‍ഡിയോ


ബാലസോർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്‍റെ വാർത്ത തന്നെ ലോകത്തെ ഒന്നാകെ വേദനിപ്പിക്കുന്നതായിരുന്നു. രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഒഡിഷയിലെ ട്രെയിനപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഓരോന്നും ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. അക്കൂട്ടത്തിൽ വലിയ ഹൃദയ വേദനമായി മാറുകയാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അ‍ച്ഛന്‍റെ വീഡിയോ. അപകടം നടന്ന ട്രെയിനിൽ യാത്ര ചെയ്തിരുന്ന മകന്‍റെ വിവരങ്ങളൊന്നും ലഭിക്കാത്തതുകൊണ്ടാണ് അച്ഛൻ തേടിയെത്തിയത്. മകൻ അപകടം നടന്ന ട്രെയിനിൽ ഉണ്ടായിരുന്നെന്നും എന്നാൽ അപകടത്തിന് ശേഷം വിവരങ്ങളൊന്നും ഇല്ലെന്നുമാണ് അച്ഛൻ പറയുന്നത്. മണിക്കൂറുകളോളം അദ്ദേഹം അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിലും മകനെ തിരഞ്ഞു. എന്നാൽ മകനെ കണ്ടെത്താനായിട്ടില്ല. മകന് എന്ത് സംഭവിച്ചു എന്നറിയാനായി കാത്തിരിക്കുകയാണ് ഇദ്ദേഹം.

Post a Comment

أحدث أقدم
Join Our Whats App Group