കണ്ണൂർ :എടക്കാട് കുറ്റിക്കകം മുനമ്പ് ബസ് സ്റ്റോപ്പിന് സമീപം മാതന്റവിട നസ്റിയ-തൻസീർ ദമ്പതികളുടെ മകൻ ഷഹബാസ് (13) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മദ്രസ പഠനം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപം വെച്ച് റോഡ് മുറിച്ചു കടക്കവെ കാറിടിക്കുകയായിരുന്നു. തോട്ടട ഗവ.ഹയർ സെക്കന്ററി സ്കൂൾ എട്ടാം തരം വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷബീബ്,ഫാത്തിമ. ചാലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഏഴര പാറപ്പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
കണ്ണൂർ എടക്കാട് കാറിടിച്ച് വിദ്യാർഥി മരിച്ചു.
News@Iritty
0
إرسال تعليق