Join News @ Iritty Whats App Group

ബ്രിജ് ഭൂഷന്റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും: മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍




ന്യൂഡല്‍ഹി : ലൈംഗിക പീഡനക്കേസില്‍ ദേശീയ ഗുസ്തി ഫെഡഷേന്‍ പ്രസിഡന്റെ് ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഒമ്പതാം തീയതി വരെ സമയം നല്‍കി കര്‍ഷക സംഘടാന നേതക്കാള്‍. ഒന്‍പതാം തീയതിക്കുള്ളില്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കും. കര്‍ഷക സമരത്തിന് സമാനമായ രീതിയിലായിരിക്കും ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സമരമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കയത്ത് പറഞ്ഞു.

താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തിലുണ്ട്. ഇ ക്കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് നിയമച്ചിത്.

വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ വീണ്ടും താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പോലീസ് തയ്യാറായത്.

മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പോലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. കായിക താരങ്ങളുടെ സമരത്തിന് ഗ്രാമങ്ങള്‍ തയാറാണെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group