Join News @ Iritty Whats App Group

കെ വിദ്യയുടെ ലുക്കൗട്ട് നോട്ടീസ് പതിച്ച് കെ.എസ്.യു പ്രതിഷേധം; പ്രതീകാത്മക സർട്ടിഫിക്കറ്റ് വിതരണവും

കോട്ടയം: വ്യാജ രേഖ ചമച്ച മഹാരാജാസ് കോളേജിലെ മുൻ എസ് എഫ് ഐ പ്രവർത്തകയെ സംരക്ഷിക്കുന്ന നിലപാടിനെതിരെ വ്യത്യസ്തമായി പ്രതിഷേധിച്ച് കെ. എസ്. യു പ്രവർത്തകർ. കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു.

എസ് എഫ് ഐ നേതാക്കന്മാരും പ്രവർത്തകരും വ്യാപകമായി വ്യാജരേഖ സംസ്ഥാനത്ത് ഉടനീളം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതീകാത്മകമായ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, സംസ്ഥാന ഭാരവാഹികളായ ജെസ്വിൻ റോയ്, സെബാസ്റ്റ്യൻ ജോയ്, ജില്ലാ ഭാരവാഹികളായ അശ്വിൻ സാബു, അലൻ പറങ്ങോട്ട്, പാർഥിവ് സലിമോൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group